ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യതലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ ( മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) പദവിയും ഇന്ത്യ റദ്ദാക്കി.
ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെതിരെ നയതന്ത്രം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കും. പാകിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍. ഒറ്റപ്പെടുത്തും. വിദേശകാര്യമന്ത്രാലയം ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post