തിരുവനന്തപുരം: വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകര്‍ക്ക് പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. നിയമപരമായി വസ്തുനികുതി അടയ്ക്കാന്‍ ബാദ്ധ്യസ്ഥരായ മുഴുവന്‍ വ്യക്തികളും സ്ഥാപന ഉടമകളും ഈ പിഴപ്പലിശ ഒഴിവാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉള്‍പ്പെടെയുള്ള വസ്തുനികുതി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ അടയ്ക്കണമെന്നും ഈ ആനുകൂല്യം വരുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post