ശ്രീനഗര്‍: പുല്‍വാമയില്‍ തിരിച്ചടിച്ച് ഇന്ത്യ. സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍മാരെ വധിച്ചു. കൊടും ഭീകരന്‍ കമ്രാനെയും അബ്ദുള്‍ റഷീദ് ഗാസിയെയും സൈന്യം വധിച്ചതായാണ് സൂചന. ജെയ്ഷ എ മുഹമ്മദ് കമാന്‍ഡര്‍മാരായ ഇവരാണ് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ മുതല്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഏറ്റുമുട്ടലിനിടയില്‍ ഭീകര താവളം വളഞ്ഞതിന് ശേഷമാണ് രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നത്.
Discussion about this post