തിരുവനന്തപുരം : അനന്തപുരിയില്‍ നടക്കുന്ന മഹായജ്ഞമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി. പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 9.45ന് ശുദ്ധ പുണ്യാഹം, തുടര്‍ന്ന് തന്ത്രി തെക്കടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിയ്ക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്നിപകര്‍ന്ന ശേഷം സഹ മേല്‍ശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിന് മുന്‍വശത്തെയും പണ്ടാര അടുപ്പുകളില്‍ തീ പകരും. തുടര്‍ന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ ദീപം പകരും.
മുന്‍ ഗിന്നസ് റിക്കോര്‍ഡായ 25 ലക്ഷം ഇത്തവണ തിരുത്തി കുറിക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ഭാര വാഹികള്‍. 40 ലക്ഷം പേരെങ്കിലും പൊങ്കാലയര്‍പ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post