പാലക്കാട്: ‘കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ ജനപരിവര്‍ത്തന യാത്ര മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കും. തിരുവനന്തപുരം മേഖലാ യാത്ര കെ.സുരേന്ദ്രനും എറണാകുളം മേഖലാ യാത്ര എ.എന്‍.രാധാകൃഷ്ണനും പാലക്കാട് മേഖലാ യാത്ര ശോഭ സുരേന്ദ്രനും കോഴിക്കോട് മേഖലാ യാത്ര എം.ടി.രമേശും നയിക്കും.
ശബരിമല വിഷയം യാത്രയില്‍ ശക്തമായി ഉന്നയിക്കും. 26നു കമല്‍ജ്യോതി തെളിയിക്കും. പ്രധാനമന്ത്രി ഒരു കോടി പേരുമായി സംവദിക്കുന്ന പരിപാടി കേരളത്തില്‍ 280 കേന്ദ്രങ്ങളിലുണ്ടാകും. മാര്‍ച്ച് 2ന് എല്ലാ ബൂത്തുകളിലും യുവമോര്‍ച്ച ബൈക്ക് റാലി നടത്തും. മാര്‍ച്ച് 9 മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തില്‍ പര്യടനം നടത്തും.
Discussion about this post