തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 5ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശ പത്രികകള്‍ മാര്‍ച്ച് 6 മുതല്‍ 11 വരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിക്കും. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയുടെയും സാധുവായ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയും 11ന് പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് മാര്‍ച്ച് 14 വരെ സമയമുണ്ടാവും. അതേദിവസം വൈകിട്ട് 5ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
ബാലറ്റ്പേപ്പറുകള്‍ മാര്‍ച്ച് 15ന് വോട്ടര്‍മാര്‍ക്ക് അയക്കും. വോട്ടുകള്‍ രേഖപ്പെടുത്തിയ ബാലറ്റ്പേപ്പറുകള്‍ സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് മാര്‍ച്ച് 25ന് രണ്ട് മണിക്കുള്ളില്‍ ലഭിക്കണം. വോട്ടുകള്‍ എണ്ണി ഫലം അന്നേദിവസം പ്രസിദ്ധപ്പെടുത്തും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിനായിട്ടുള്ള നടപടികളടങ്ങിയ വിജ്ഞാപനം മാര്‍ച്ച് ആറിന് പ്രസിദ്ധപ്പെടുത്തും.
Discussion about this post