തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തെ അധികരിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ് 2019’ പ്രൊമോ വീഡിയോ മത്സരത്തില്‍ രശ്മി രാധാകൃഷ്ണന് ഒന്നാം സ്ഥാനം നേടി. മാന്റോ കോണിക്കര, ജോയെല്‍ കൂവെള്ളൂര്‍ എന്നിവര്‍ക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും ലഭിക്കും. 50,000 രൂപ, 25,000 രൂപ എന്നിവയും സര്‍ട്ടിഫിക്കറ്റും ഫലകവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും.
വിദേശത്ത് നിന്നടക്കം 147 എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 5000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും നല്‍കും.
അഴകപ്പന്‍, വിധു വിന്‍സന്റ്, സജീവ് പാഴൂര്‍ എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനം ഇന്ന് (ഫെബ്രുവരി 27) വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.
Discussion about this post