വാഷിംഗ്ടണ്‍: ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ശക്തമായ പിന്തുണ. പാക്കിസ്ഥാന്‍ മണ്ണിലെ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത നടപടിയെയാണ് അമേരിക്ക പിന്തുണച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍വിളിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് പിന്തുണ അറിയിച്ചത്. അതേസമയം പാക്കിസ്ഥാന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തണം. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നും അതിര്‍ത്തികടന്നുള്ള സൈനിക നീക്കം പാടില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തോട് നിശബ്ദരായിരിക്കില്ലെന്ന് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഭീകരവാദത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post