ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ ഈ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിനു കാരണക്കാരനായ അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നേരത്തേ, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ പ്രമേയം കൊണ്ടുവരുമെന്ന് ഫ്രാന്‍സ് അറിയിച്ചിരുന്നു. അതേസമയം, മസൂദ് അസറിനെതിരായ ഈ നീക്കത്തിനെതിരേ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. നേരത്തേ, ഇതുമായി ബന്ധപ്പെട്ട് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവര്‍ എതിര്‍ത്തിരുന്നു.
Discussion about this post