ന്യൂഡല്‍ഹി: പാകിസ്ഥാന്‍ യുദ്ധ തടവുകാരനായി കസ്റ്റഡിയിലെടുത്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് മോചിപ്പിക്കും. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു. അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ തന്നെയാണ് വ്യക്തമാക്കിയത്. വാഗ അതിര്‍ത്ത് വഴിയാണ് മോചിപ്പിക്കുന്നത്.
സമാധാനമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് അഭിനന്ദനെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യാതൊരു ഉപാധിയുമാല്ലാതെ വ്യോമസേന പൈലറ്റിനെ വിട്ടുതരാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായത്. എന്തിനും തയ്യാറായി വ്യോമസേനയും, കയറി അടിക്കാന്‍ തയ്യാറായി കരസേനയും കറാച്ചിക്ക് സമീപം ഇന്ത്യന്‍ നാവികസേനയും നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.
ഇതിനോടൊപ്പം വൈകുന്നേരം അഞ്ച് മണിയ്ക്ക് കര, വ്യോമ, നാവികസേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനം കൂടി വിളിച്ചതോടെ ഇന്ത്യയുടെ ആവശ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ അടിയറവ് പറയുകയായിരുന്നു.
Discussion about this post