അമൃത്സര്‍ : കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കൈമാറിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ അമൃത്സറിലെത്തിച്ചു.വിശദമായ ആരോഗ്യപരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു അഭിനന്ദനെ പാക് റേഞ്ചേഴ്‌സ് ഇന്ത്യന്‍ സംഘത്തിനു കൈമാറിയത്.
പ്രത്യേക വാഹനത്തില്‍ പാക് സൈന്യം വാഗ അതിര്‍ത്തിയിലെത്തിച്ച അഭിനന്ദനെ സ്വീകരിക്കാനായി മാതാപിതാക്കളും, ഉന്നത കര, വ്യോമസേനാ ഉദ്യോസഥരും, സാധാരണക്കാരായ ജനങ്ങളും എത്തിയിരുന്നു .അഭിനന്ദന്റെ കൈമാറ്റ നടപടികള്‍ സുഗമമാക്കുന്നതിനായി ബീറ്റിങ് ദ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കിയിരുന്നു.
Discussion about this post