Tuesday, July 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 5, 2019, 06:25 pm IST
in മറ്റുവാര്‍ത്തകള്‍

കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍

തിരുവനന്തപുരം: കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും വേനല്‍ക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വേനല്‍കടുത്താല്‍ ജലസംഭരണികളില്‍ വെള്ളം കുറയും. ഇതിനെ നേരിടാന്‍ നല്ല രീതിയിലുള്ള ഒരുക്കം വേണം. മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണം. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം.

പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കണം. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്തണം. തൊഴിലുറപ്പ്, കുടുംബശ്രീ, അംഗന്‍വാടി, ആശപ്രവര്‍ത്തകരെ ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തണം. ജലവിതരണത്തിന് ഒരു കലണ്ടര്‍ രൂപീകരിക്കണം. ഓരോ സ്ഥലത്തേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കണം. ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കണം. വേനല്‍ക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകള്‍ കണ്ടെത്തണം. ആഴ്ചതോറും സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്. തുറന്ന സ്ഥലത്ത് 11 മണിക്കും മൂന്നിനുമിടയില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കണം. ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കണം. ക്വാറിയിലെ വെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ എത്തിക്കണം. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം. വേനല്‍ മഴയില്‍ വീടുകളുടെ ടെറസില്‍ പതിക്കുന്ന ജലം ഫില്‍ട്ടര്‍ ചെയ്ത് കിണറുകളില്‍ എത്തിക്കുന്നത് പരിഗണിക്കണം. ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നന്നായി ഇടപെടണം. നാണ്യവിളകള്‍ക്ക് വെള്ളം എത്തിക്കാന്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. കേടായ ബോര്‍വെല്ലുകള്‍ നന്നാക്കാനും നടപടിയുണ്ടാവണം. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡാമുകളില്‍ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കനാലുകളിലെ തടസങ്ങള്‍ ഒഴിവാക്കണം. ജലവിതരണത്തിലെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ.വിശ്വാസ് മെഹ്ത്ത, ടി. കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies