പത്തനംതിട്ട: ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം മാര്‍ച്ച് 20 ലേക്ക് മാറ്റി വില്‍ക്കുന്നു. രാവിലെ 30 ലോട്ടുകളിലായി 30000 ക്യുബിക് മീറ്റര്‍ മണലും ഉച്ചയ്ക്ക് ശേഷം 25 ലോട്ടുകളിലായി 25000 ക്യുബിക് മീറ്റര്‍ മണലുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇ- ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സി.യില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ നിന്നോ റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍: 04735-279063, 8547600890.
Discussion about this post