തിരുവനന്തപുരം : മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയത്. ആഹ്‌ളാദാരവത്തോടെയാണ് പ്രവര്‍ത്തകര്‍ രാജേട്ടനെ സ്വീകരിച്ചത്. സുരക്ഷാ തടസ്സങ്ങള്‍ പോലും മറികടന്നായിരുന്നു പ്രവര്‍ത്തകരുടെ ആവേശം.
തുറന്ന വാഹനത്തില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേയ്ക്ക് ആനയിച്ചു. പഴവങ്ങാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് പോകും.
കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. യാതൊന്നും പ്രതീക്ഷിച്ചല്ല താന്‍ പൊതു പ്രവര്‍ത്തനത്തിനിറങ്ങിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഈ മാസം 8 നാണ് അദ്ദേഹം മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചത്.
Discussion about this post