മുംബൈ: സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപം നടപ്പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളാണ്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 5 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരമണിയോടെ 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്നു കോണ്‍ക്രീറ്റുചെയ്ത ഭാഗം താഴെ പതിക്കുകയായിരുന്നു. പാലത്തിലുണ്ടായിരുന്ന ആളുകളും അവശിഷ്ടങ്ങള്‍ക്കൊപ്പം താഴേക്കു വീണു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
Discussion about this post