പനജി: ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഗോവയില്‍ മകന്റെ വീട്ടിലായിരുന്നു ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. നരേന്ദ്രമോദി മന്ത്രിസഭയിലെ മുന്‍ പ്രതിരോധമന്ത്രിയായിരുന്നു പരീക്കര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പരീക്കറിന്റെ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഗോവയിലെ മപുസായില്‍ 1955 ഡിസംബര്‍ 13-നാണ് ജനനം. മഡ്ഗാവിലെ ലയോള ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1978-ല്‍ ഐ.ഐ.ടി. ബോംബെയില്‍നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയപ്രവേശിച്ച അദ്ദേഹം 1994-ല്‍ ഗോവ നിയമസഭാംഗമായി. തുടര്‍ന്ന് നാലുവട്ടം മുഖ്യമന്ത്രിയായി.
Discussion about this post