തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡീദേവീ ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല. മീന മാസത്തിലെ മകം നാളായ ഇന്ന് രാവിലെ 10.15നാണ് അടുപ്പുവെട്ട് ചടങ്ങ് നടത്തുന്നത്. ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് പൊങ്കാലക്കളത്തില്‍ എത്തിക്കും. പണ്ടാരയടുപ്പിലേക്ക് തീ പകരുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇവിടെ നിന്നും പകരുന്ന അഗ്‌നി ക്ഷേത്ര പരിസരത്തും കിലോമീറ്റര്‍ ചുറ്റളവിലുമായി തയാറാക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകരും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്.
രണ്ട് ദിവസം നീണ്ടു നിന്ന പുറത്തെഴുന്നള്ളിപ്പ് ഇന്നലെ രാത്രി സമാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൊങ്കാല. ഇന്നലെ തന്നെ ക്ഷേത്ര പരിസരമെല്ലാം പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നത്. ഭക്തര്‍ തയാറാക്കുന്ന നിവേദ്യങ്ങള്‍ തര്‍പ്പണം ചെയ്യുന്നതിനായി 150 ശാന്തിക്കാരെയാണ് നിയോഗിച്ചിട്ടുണ്ട്.
Discussion about this post