ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി(44) തിരഞ്ഞെടുത്തു. 53 പേരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യോഗ്യതനേടിയ 50 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് കാലാവധി. 31-ന് രാത്രി കൃഷ്ണന്‍ നമ്പൂതിരി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.
Discussion about this post