ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് ഇന്ത്യ വീണ്ടും കരുത്തു തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം വിജയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ രാജ്യം വിജയിച്ചു. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നു മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിത്. ഇതു സകല ഭാരതീയര്‍ക്കും അഭിമാന നിമിഷമാണ്. ബഹിരാകാശ രംഗത്ത് ഈ നേട്ടം ഇതിന് മുന്‍പ് കൈവരിച്ചത് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ നേട്ടം ഇന്ത്യക്കും സ്വന്തമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post