തിരുവനന്തപുരം: ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡല്‍ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.
കൊല്ലം നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.ആര്‍. രാജുവാണ് നോഡല്‍ ഓഫീസര്‍. (ഫോണ്‍: 0474 2748812, മൊബൈല്‍/വാട്ട്സ്ആപ്പ്: 9447413433, ഇ-മെയില്‍: [email protected].
കെ.സി. അശോക്കുമാര്‍ (സീനിയര്‍ സൂപ്രണ്ട്) ഫോണ്‍: 8289892896, വി.ജി. അജയ് (ജൂനിയര്‍ സൂപ്രണ്ട്) ഫോണ്‍: 9400516953 എന്നിവരാണ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍.
പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നോഡല്‍ ഓഫീസര്‍ക്ക് നല്‍കാം.
Discussion about this post