തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ക്ളിനിക്ക്/ ആശുപത്രികളില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന പരിശോധനയില്‍ രജിസ്ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രിയില്‍ പൊതുജനത്തിന് കാണത്തക്കവിധം കൗണ്‍സില്‍ നല്‍കുന്ന ഫോട്ടോയും ഹോളോഗ്രാമും പതിപ്പിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കളര്‍ പകര്‍പ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post