തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തൊട്ടാകെ 54 ക്യാമ്പുകളിലായി ഏപ്രില്‍ നാലിന് ആരംഭിച്ച് 29ന് അവസാനിക്കുന്ന രീതിയില്‍ മൂന്നു ഘട്ടങ്ങളിലായി നടത്തും. ഒന്നാം ഘട്ടം ഏപ്രില്‍ നാല് മുതല്‍ 12 വരെയും (8 ദിവസം), രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 17 വരെയും (2 ദിവസം), മൂന്നാം ഘട്ടം ഏപ്രില്‍ 25 മുതല്‍ 29 വരെയും (4 ദിവസം) നടക്കും. വിവിധ വിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ 12 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഏപ്രില്‍ ഒന്നിനും രണ്ടിനും നടത്തും.
സംസ്ഥാനത്തൊട്ടാകെ മൂല്യനിര്‍ണ്ണയത്തിനായി 919 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 9,104 അസിസ്റ്റന്റ് എക്സാമിനര്‍മാരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ രണ്ടു കാറ്റഗറിയിലും റിസര്‍വായി എക്സാമിനര്‍മാരെ നിയമിച്ചിട്ടുണ്ട്. നിയമന ഉത്തരവ് മാര്‍ച്ച് 29ന് തന്നെ പ്രഥമാദ്ധ്യാപകരില്‍ നിന്നും എക്സാമിനര്‍മാര്‍ കൈപ്പറ്റണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
Discussion about this post