കൊച്ചി: ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടില്‍ അദ്ദേഹത്തിന് പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വിലയിരുത്തിയ കോടതി ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും കോടി കൂട്ടുപ്രതികളാക്കി. ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് അങ്കമാലി അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് ഇന്നലെ മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ആദ്യഗഡു 51 ലക്ഷം രൂപ സഭ നേതൃത്വം ഇന്നലെ ആദായ നികുതി വകുപ്പില്‍ അടച്ചു.
എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാനായി തൃക്കാക്കരയില്‍ 60 സെന്റ് ഭൂമി ഇടനിലക്കാര്‍ വഴി വിറ്റതില്‍ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് പിഴ ചുമത്തിയത്. 60 സെന്റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തില്‍ കാണിച്ചിരുന്നത് എന്നാല്‍ 10 കോടി രൂപയ്ക്കു വിറ്റെന്നു തെളിയിക്കുന്ന രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി.
Discussion about this post