ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പ്രഖ്യാപനത്തിനായി ഔദ്യോഗിക മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ തള്ളി.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാനായി കമ്മീഷന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. ദൂരദര്‍ശന്‍ വഴിയല്ല രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാര്‍ത്താ ഏജന്‍സിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി വ്യക്തമാക്കി.
Discussion about this post