തൃക്കൊടിത്താനം: കോട്ടമുറി അയ്യപ്പക്ഷേത്രത്തില്‍ തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. പുതുതായി നിര്‍മിച്ച ക്ഷേത്രത്തില്‍ അയ്യപ്പസ്വാമിയുടെയും ഗണപതിയെുടെയും പഞ്ചലോഹ വിഗ്രഹങ്ങളും നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും അഖിലനാഗങ്ങളുടെയും ശിലാ വിഗ്രഹങ്ങളുമാണ് പ്രതിഷ്ഠിച്ചത്. തുടര്‍ന്ന് ഭക്തര്‍ മഹാകാണിക്കയര്‍പ്പിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ക്ഷേത്രം നാടിന് സമര്‍പ്പിച്ചു.
പുല്ലുമേട് ദുരന്തത്തില്‍ മരിച്ച അയ്യപ്പഭക്തര്‍ക്കുവേണ്ടിയുള്ള ധനശേഖരണത്തിനുള്ള ക്ഷേത്രംവക പണക്കിഴി യോഗത്തില്‍ രക്ഷാധികാരി കെ. ജ്യോതിന്ദര്‍നാഥ് കുമ്മനം രാജശേഖരന് കൈമാറി. അഞ്ചുകുഴി ആദിപരാശക്തിക്ഷേത്ര രക്ഷാധികാരി ഡോ. ജയചന്ദ്രരാജ്, മിഡില്‍ ഈസ്റ്റ് ഹിന്ദു അസോസിയേഷന്‍ പ്രസിഡന്റ് ഗോപാല്‍ കെ. നായര്‍, ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post