ശാസ്താംകോട്ട:വേങ്ങ ചിറക്കര (മൂത്തോട്ടില്‍) ശ്രീ മഹാദേവര്‍ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 14 ന് സമാപിക്കും. ദിവസവും രാവിലെ 7 ന് ഭാഗവതപാരായണം, 12 ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 6 ന് ലളിതാസഹസ്രനാമജപം, 6.30 ന് ദീപാരാധന, 7 ന് സമൂഹപ്രാര്‍ത്ഥന, പ്രഭാഷണം എന്നിവ ഉണ്ടാകും. ശനിയാഴ്ച രാവിലെ ഗോവിന്ദപട്ടാഭിഷേകം, ഞായറാഴ്ച രാവിലെ രുക്മിണീസ്വയംവരം, വൈകിട്ട് 5 ന് സര്‍വ്വൈശ്വര്യപൂജ, തിങ്കളാഴ്ച രാവിലെ കുചേലസദ്ഗതി, ചൊവ്വാഴ്ച രാവിലെ 9.30 ന് സ്വാധാമപ്രാപ്തി, വൈകിട്ട് 4.30 ന് അവഭൃഥസ്‌നാനഘോഷയാത്ര എന്നിവയും ഉണ്ടാകും.
Discussion about this post