യു.ഡി.എഫ്. അധികാരത്തിലേറിയപ്പോള്‍തന്നെ ന്യൂനപക്ഷങ്ങള്‍ ഭരണത്തില്‍ പിടിമുറുക്കുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുന്നണിയുടെ രണ്ടാമത്തെ വലിയഘടകകക്ഷിയായ മുസ്ലീംലീഗ് അഞ്ചാമത്തെ മന്ത്രിസ്ഥാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ടാണ് `ജൈത്രയാത്ര’യ്‌ക്കു തുടക്കമിട്ടത്. മന്ത്രിപദം യാഥാര്‍ത്ഥ്യമായിട്ടില്ലെങ്കിലും മുന്നണി സംവിധാനത്തെ വെല്ലുവിളിക്കുന്ന ഈ നടപടി ഭരണത്തെ ന്യൂനപക്ഷങ്ങള്‍ എങ്ങനെ കൈകാര്യംചെയ്യാന്‍പോകുന്നു എന്നതിന്റെ ദൃഷ്‌ടാന്തമാണ്.
ന്യൂനപക്ഷവിഭാഗമായ ക്രിസ്‌ത്യാനികള്‍ ഇപ്പോള്‍ തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചുവെന്നതിന്റെ തെളിവാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മെഡിക്കല്‍കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ തന്നെ പ്രവേശനം നടത്തുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
എം.ഇ.എസിന്റെതുള്‍പ്പെടെയുള്ള മറ്റുമെഡിക്കല്‍കോളേജുകളിലെ സീറ്റുകളിലെ 50ശതമാനം വിട്ടുകൊടുക്കാന്‍ ആ മാനേജുമെന്റുകള്‍ തയ്യാറായപ്പോഴാണ് ക്രിസ്‌ത്യന്‍മാനേജുമെന്റുകള്‍ സ്വന്തംകീശവീര്‍പ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. കെ.എംമാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിനടത്തിയ ചര്‍ച്ചയിലാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലുമെഡിക്കല്‍കോളേജുകളിലേയും മുഴുവന്‍ സീറ്റുകളും അവര്‍ക്കുതന്നെ വിട്ടുകൊടുക്കാന്‍ ധാരണയായത്. കെ.എം.മാണി ഏതുസമൂഹത്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
എന്നാല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് അംഗീകരിക്കില്ല എന്ന് ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് വ്യക്തമാക്കിക്കഴിഞ്ഞു. സ്വാശ്രയകോളേജുകളില്‍ 50ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു ലഭിക്കണമെന്നുതന്നെയാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വകുപ്പുമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി തീരുമാനമെടുക്കാന്‍ കെ.എം.മാണിയെ ആരാണ് ചുമതലപ്പെടുത്തിയത്? കേവല ഭൂരിപക്ഷം മാത്രമുള്ള ഒരു സര്‍ക്കാരില്‍ മൂന്നാമത്തെ വലിയഘടകകക്ഷിയായതുകൊണ്ട് താന്‍ എടുക്കുന്ന ഏതുതീരുമാനവും സര്‍ക്കാര്‍ അംഗീകരിക്കുമെന്ന ധാര്‍ഷ്‌ട്യമായിവേണം ഇതിനെകാണാന്‍.
സാധാരണരീതിയില്‍ സര്‍ക്കാര്‍നിലപാടിന് വിരുദ്ധമായി ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവന്നാല്‍ അത് മന്ത്രിസഭ ചര്‍ച്ചചെയ്‌തതിനുശേഷമാണ് വീണ്ടും ധാരണയില്‍ എത്തേണ്ടത്. എന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുത്തുകൊണ്ട് സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തി കാര്യം സാധിക്കാമെന്ന മാണിയുടെ നീക്കവും പുതിയസര്‍ക്കാരിന്റെ സഞ്ചാരം ഏതു വഴിയിലൂടെആകും എന്ന് ഓര്‍മ്മപ്പിക്കുന്നതാണ്.
മെരിറ്റില്‍പ്രവേശനം നേടുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ലഭിക്കേണ്ട സീറ്റുകളാണ് ക്രിസ്‌ത്യന്‍ മാനേജുമെന്റുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗം തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്തി ഭൂരിപക്ഷസമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കാനുള്ള ഇത്തരം നീക്കങ്ങളെ മുളയില്‍ത്തന്നെ നുള്ളിയില്ലെങ്കില്‍ അത് കേരളത്തില്‍ സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്‌ടിക്കും എന്ന് ഉറപ്പാണ്. ഇതിന്റെ പ്രത്യാഘാതം സാമൂഹ്യസംഘര്‍ഷത്തിന് വഴിവയ്‌ക്കും എന്ന് ഓര്‍മ്മിച്ചുകൊണ്ടായിരിക്കണം ഭരണത്തില്‍ പങ്കാളികളായ ന്യൂനപക്ഷവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ഭരിക്കേണ്ടത്.
വോട്ടുബാങ്കു രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ അസംഘിടിതരായ ഭൂരിപക്ഷ ഹിന്ദുസമുദായത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് അധികാരത്തിന്റെ ഹുങ്കില്‍ സമസ്‌തമേഖലകളെയും ന്യൂനപക്ഷങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കും. ഭരണം എല്ലാവര്‍ക്കുവേണ്ടിയുള്ളതാകണം. പ്രീണനനയം എന്നും തുടരാനാവില്ല എന്നും ന്യൂനപക്ഷങ്ങള്‍ മറക്കരുത്.
Discussion about this post