തിരുവനന്തപുരം: മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറി.
17-ന് രാവിലെ 9നാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പൊങ്കാല. നിവേദ്യം രാവിലെ 10.15ന്. താലപ്പൊലി ഘോഷയാത്ര കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകീട്ട് 5-ന് ആരംഭിക്കും.
ഒന്‍പതാം ഉത്സവദിവസമായ 21-ന് രാവിലെ 9-ന് ഉത്സവബലി, രാത്രി 10-ന് പള്ളിവേട്ട. 22-ന് രാവിലെ 9.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം. 22-ന് വൈകീട്ട് 4ന് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും തിരിച്ച് കുണ്ടമണ്‍ഭാഗം ദേവീക്ഷേത്രത്തില്‍ ആറാടിയശേഷം തിരികെ ക്ഷേത്രത്തില്‍ എത്തി രാത്രി ഒരുമണിക്ക് കൊടിയിറക്കും.
ഉത്സവത്തിന് എല്ലാ ദിവസവും രാവിലെ 11 മണിമുതല്‍ അന്നദാനം.
Discussion about this post