വര്‍ക്കല: ശിവഗിരി ആശ്രമത്തിന്റെ രാജ്യത്തിനു പുറത്തുള്ള ആദ്യ ആശ്രമത്തിന് ഓഗസ്റ്റ് 17 ന് ശിലാസ്ഥാപനം നടക്കും. അമേരിക്കയില്‍ ടെക്സാസിലെ ഡാലസില്‍ ഗ്രാന്റ് പ്രയറി എന്ന സ്ഥലത്താണ് പുതിയ ആശ്രമം നിര്‍മ്മിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലമാണ് ഇതിനായി വാങ്ങിയത്.
ഗവേഷണം, യോഗ, മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയും ആശ്രമത്തോടൊപ്പം സജ്ജമാകും.
Discussion about this post