ഗുരുവായൂര്‍: കണ്ണന്റെ ഗജവീരന്മാര്‍ക്ക് ഇനി സുഖ ചികിത്സ. ഗുരുവായൂര്‍ ആനക്കോട്ടയിലെ 48 ആനകള്‍ക്കുള്ള സുഖചികിത്സ തിങ്കളാഴ്ച തുടങ്ങി. കൊമ്പന്‍ ഗോപാലകൃഷ്ണന് കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ ചോറുരുള നല്‍കി സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സുഖചികിത്സയ്ക്കായി പതിനൊന്നരലക്ഷം രൂപയാണ് ദേവസ്വം ചെലവിടുന്നത്.













