തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 11ന് നടക്കും. പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള താന്ത്രികചടങ്ങുകള്‍ ക്ഷേത്രതന്ത്രി ദേവനാരായണന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. ഗണപതിപൂജ, ആചാര്യവരണം, പ്രാസാദശുദ്ധി ക്രിയകള്‍, പ്രാസാദ പരിഗ്രഹം, അസ്ത്രകലശപൂശ, രഘോഘ്‌നഹോമം, വാസ്തുഹോമം, കലശം, മുളയിടല്‍, വാസ്തുബലി, വാസ്തുപുണ്യാഹം, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രത്തിനു മുകളില്‍ താഴികക്കുടങ്ങള്‍ സ്ഥാപിച്ചു. പുനഃപ്രതിഷ്ഠ, മഹാകുംഭാഭിഷേകം എന്നിവ 11ന് നടക്കും.
15 വരെ രാവിലെയും വൈകിട്ടും മുളപൂജ, കലശം എന്നിവ ഉണ്ടായിരിക്കും.16ന് രാവിലെ 8 മുതല്‍ 1008 നാളികേരത്തില്‍ നടത്തുന്ന വലിയ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
Discussion about this post