ഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. കൂടാതെ പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനമായത്.
നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത. അഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ 17 ശതമാനമായി ഉയരും. അമ്പത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് മന്ത്രിസഭാ യോഗത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്.













