ശബരിമല: തുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട വ്യാഴാഴ്ച വൈകിട്ട 5ന് തുറന്നു. കനത്ത മഴയെ വകവയ്ക്കാതെ നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തിയിരുന്നു. 22 വരെ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം , പുഷ്പാഭിഷേകം എന്നിവ നടക്കും. 21ന് വൈകിട്ട് സഹസ്രകലശ പൂജയും 22ന് ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും വിശേഷാല്‍ വഴിപാടായി ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും.
നിയുക്ത മേല്‍ശാന്തിമാരായ മലപ്പുറം തിരൂര്‍ തിരുനാവായ അരീക്കര മനയില്‍ എ.കെ.സുധീര്‍ നമ്പൂതിരി, ആലുവ പുളിയനം പാറക്കടവ് മടവന മനയില്‍ എം.എസ് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സന്നിധാനത്തെത്തി. മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നടതുറന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം ഇരു മേല്‍ശാന്തിമാരെയും സ്വീകരിച്ച് പതിനെട്ടാംപടികയറ്റി.
നവംബര്‍ 16നാണ് പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങുകള്‍ നടക്കുക. അതുവരെ ഇവര്‍ സന്നിധാനത്ത് ഭജനമിരിക്കും
Discussion about this post