ബെംഗളൂരു: നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഗോഎയര്‍ വിമാനം റണ്‍വേയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് തെന്നിമാറി. തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് പുല്മേട്ടില് നിന്ന് പറന്നുയര്‍ന്നു. വിമാനം പിന്നീട് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.













