മുംബൈ: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണ്ണറെ ഫോണിലൂടെ ബന്ധപ്പെട്ട് രാജിസന്നദ്ധത അറിയിച്ചതായി ഫട്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ നേരത്തെ രാജിവെച്ചിരുന്നു.
മുഖ്യമന്ത്രി പദം പങ്കിടാന്‍ ധാരണയില്ലായിരുന്നു. ശിവസേന വിലപേശിയത് വാക്ക് നല്‍കാത്ത കാര്യത്തിനാണ്. ശിവസേന ജനവിധിയെ വഞ്ചിച്ചു. എന്നാല്‍ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ഫട്നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശിവസേന വിലപേശല്‍ തുടങ്ങി. ബിജെപിക്കൊപ്പം നിന്ന ശിവസേന അവസാനം മറുപക്ഷത്തു ചേര്‍ന്നു. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ത്രികക്ഷി സഖ്യത്തിനാവില്ലെന്നും കുതിരക്കച്ചവടം നടത്താന്‍ ബിജെപിക്ക് താത്പര്യമില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു.













