ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ജിസാറ്റ് 30 വെള്ളിയാഴ്ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് വിക്ഷേപിച്ചത്.
യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ക്കൂട്ടാകും.
Discussion about this post