Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

by Punnyabhumi Desk
Jan 30, 2020, 04:22 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തില്‍ യാഥാസ്ഥിതിക ചിന്ത വച്ചുപുലര്‍ത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കുട്ടികള്‍ പഠിച്ചിറങ്ങുമ്പോള്‍ ആരുടേയും പിന്നിലാകാന്‍ പാടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകളും സമീപനവും വരണം. ലോകത്തിന്റെ എല്ലാ മേഖലയിലും ആധുനിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോളേജ്, യൂണിവേഴ്സിറ്റി അധികൃതര്‍ കുട്ടികളുടെ അഭിവൃദ്ധിക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. ഏറെ പ്രയോജനകരമായ പദ്ധതിയാണ് യൂണിവേഴ്സിറ്റി കോളേജിലെ പുതിയ നിര്‍മാണം. കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ലൈബ്രറിയും സയന്‍സ് ലാബും പൂര്‍ണമായി ഇതിലേക്ക് മാറും. കോളേജിലെ ഒന്നര ലക്ഷത്തോളം അമൂല്യപുസ്തക ശേഖരം സൂക്ഷിക്കാനും ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റല്‍ ലൈബ്രറി ക്രമീകരിക്കാനും ഇവിടെ സാഹചര്യമുണ്ടാകും. ഡിജിറ്റല്‍ ലൈബ്രറിയുടെ ഗുണം പൊതുജനങ്ങള്‍ക്ക് കൂടി ലഭിക്കണം. സയന്‍സ് ലാബും ഗവേഷണ ഉപകരണങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കാനും പുതിയ മന്ദിരം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്‌കരണത്തിന്റെ വഴിയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീല്‍ പറഞ്ഞു. ഇതു വരെ ചിന്തിച്ച വഴികളില്‍ നിന്ന് മാറി ചിന്തിക്കാനാകണം. ഇതില്‍ എല്ലാവരും ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയും രൂപസങ്കല്‍പ്പവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി കെട്ടിടം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്നേശ്വരി, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ബാബു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോബിന്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷാ ടൈറ്റസ് സ്വാഗതവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ: കെ. മണി നന്ദിയും പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് സമാനമായി പൈതൃക ശൈലി നിലനിര്‍ത്തിയാകും പുതിയ കെട്ടിടം നിര്‍മിക്കുക. കെട്ടിടത്തിന് 20750 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിലനിന്നിരുന്ന കെട്ടിടത്തിന്റെ വിക്ടോറിയന്‍ ശൈലിയിലുള്ള പ്രൗഢഗംഭീരമായ മുന്‍ഭാഗം സംരക്ഷിച്ചുകൊണ്ടാകും പുതിയ മന്ദിരം നിര്‍മിക്കുക. മൂന്നു നിലകളും ഒരു ഭൂഗര്‍ഭ നിലയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഒന്നാംനിലയിലും വിശാലമായ ലൈബ്രറി, അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൗകര്യം, സ്റ്റാഫ് റൂം മുതലായവയും രണ്ടാം നിലയില്‍ സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി എന്നിവയും സെല്ലാര്‍ ഫ്ളോറില്‍ സ്റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

വിക്ടോറിയന്‍ ശൈലിയിലുള്ള ഈ കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആര്‍കിടെക്ചറല്‍ വിഭാഗവും, സ്ട്രക്ചറല്‍ രൂപകല്‍പന പൊതുമരാമത്തിന്റെ ഡിസൈന്‍ വിഭാഗവുമാണ് തയാറാക്കിയിട്ടുള്ളത്. 9.35 കോടി രൂപ മുതല്‍മുടക്കിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies