Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Jul 20, 2011, 08:00 pm IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തെപ്പറ്റി പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. രാമായണ മഹാഗ്രന്ഥത്തിന്റെ ഉല്പത്തിയെപ്പറ്റിയും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. സൂര്യവംശത്തിലുദിച്ചുയര്‍ന്ന തേജോഗോളമായി ഇന്നും ആരാധിക്കപ്പെടുന്ന രാമചരിതത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളുടെ അനുധാവനം കുറച്ചൊന്നുമല്ല. ഗതാനുഗതികത്വം അഭിപ്രായങ്ങളില്‍ ഒരു കുറ്റമായി കണക്കാക്കാറില്ലെങ്കിലും ആവര്‍ത്തനവിരസത ഒഴിവാക്കാവുന്നതേയുള്ളു.
‘ഗതാനുഗതികോ ലോക
നലോകഃ പാരമാര്‍ത്ഥികഃ’ (പഞ്ചതന്ത്രം) എന്ന അഭിപ്രായം പലപ്പോഴും താര്‍ക്കികന്മാരുടെ വാദഗതികള്‍ ഒഴിവാക്കുവാന്‍ പ്രയോജനപ്പെടുന്നുണ്ട്. സൂര്യന്‍ ഉദിക്കുകയും പ്രകാശം നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കു സ്ഥാനമില്ലാത്തതുപോലെ ആദ്യകാവ്യമായ രാമായണവും വാല്മീകിയും കാലപരിഗണനയെ സംബന്ധിച്ച തര്‍ക്കകോടിശങ്ങളാല്‍ മര്‍ദ്ദിക്കപ്പെടാതിരിക്കട്ടെ. അത്തരമൊരു വ്യായാമം കൊണ്ട് സമയം വ്യര്‍ത്ഥമാക്കുന്നതില്‍ അര്‍ത്ഥമില്ല. അഭിപ്രായങ്ങള്‍ പലതായിത്തന്നെ നിലനില്‍ക്കട്ടെ.
എന്നാല്‍ യുഗപുരുഷന്മാരായി ഭരതര്‍ഷഭന്മാര്‍പോലും പ്രകീര്‍ത്തിക്കുന്ന അവതാരമഹിമയും അവതാരങ്ങളും ഭാരതഗ്രന്ഥങ്ങളിലെ കാലപരിഗണനയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്ണപരമാത്മാവ് ദ്വാപരയുഗത്തിലും ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ത്രേതായുഗത്തിലും ജനിച്ചതായി കാണുന്ന ഗ്രന്ഥങ്ങളിലെ തെളിവുകള്‍ അത്ര ലഘുവായി തള്ളിക്കളയാവുന്നതല്ലല്ലോ. മനുഷ്യോല്പത്തിയെ കണ്ടറിയുവാനുള്ള അന്വേഷണങ്ങളും നിഗമനങ്ങളും പ്രസ്തുത ഗ്രന്ഥങ്ങളിലെ കാലപരിഗണനയെ സമര്‍ത്ഥിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. മേല്‍പ്രസ്താവിച്ച നാസയുടെ ഗവേഷണഫലങ്ങള്‍ യുഗസങ്കല്പത്തോടു ബന്ധപ്പെട്ട രാമനെ അംഗീകരിക്കുന്നുണ്ടല്ലോ. (ഉദാ:- 17,50,000- വര്‍ഷങ്ങള്‍ക്കുപരി പഴക്കമുള്ള സമുദ്രാന്തര്‍ഗതമായ മനുഷ്യനിര്‍മ്മിതപാലം).
കാലാതീതമായ തത്ത്വങ്ങളെ കാലപരിഗണനയിലൂടെ അവതരിപ്പിക്കുന്ന പ്രത്യേകത ഭാരതത്തിലെ ഋഷിപരമ്പര അംഗീകരിച്ചിട്ടുള്ളതാണ്.  പിണ്ഡാണ്ഡ – ബ്രഹ്മാണ്ഡസങ്കല്പങ്ങളെയും അവയുടെ ഏകത്വത്തേയും പ്രഖ്യാപിക്കുന്ന ചര്‍ച്ച ശാസ്ത്രധിഷണയ്ക്ക് എളുപ്പം നിരാകരിക്കാവുന്നതല്ല. ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നതിനുപകരം രാമായണമാഹാത്മ്യത്തെപ്പറ്റിയും ആ മഹാഗ്രന്ഥം പ്രചരിപ്പിക്കുന്ന തത്ത്വങ്ങളെപ്പറ്റിയും ജീവിതവീക്ഷണങ്ങളെ സംബന്ധിച്ചും നമുക്ക് ലഭിക്കുന്ന വിപ്ലവാത്മകമായ നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊള്ളുന്നതാണല്ലോ അഭികാമ്യമായുള്ളത്. രാമായണം നിര്‍ദ്ദേശിക്കുന്ന  ഉത്തമപുരുഷദര്‍ശനം സങ്കല്‍പ്പത്തില്‍പോലും അംഗീകരിക്കാന്‍ കഴിയാത്ത നിരൂപകന്റെ അധരവ്യായാമം നിഷ്ഫലമല്ലേ!. സാധാരണജീവിതം മുതല്‍ സമ്പൂര്‍ണ്ണ മനുഷ്യത്വം വരെയുള്ള രാമായണദര്‍ശനം ഇന്നും മനുഷ്യന് വഴികാട്ടിയായി നിലകൊള്ളുന്നു. ഈ മഹാഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യാത്ത വിഷയങ്ങളില്ല.  സാധാരണനിലയില്‍ കണ്ടെത്താനാകാത്ത പ്രപഞ്ചപഠനസിദ്ധാന്തം കാലപരിഗണനയിലൂടെയും അതിനുപയോഗിച്ചിരിക്കുന്ന ദേവതാസംജ്ഞകളിലൂടെയും ചര്‍ച്ചചെയ്തിട്ടുണ്ട്. പ്രപഞ്ചോല്പത്തിക്കു നിദാനമായ ബിന്ദുസങ്കല്പം തൊട്ടുതുടങ്ങി അനേകം സൂക്ഷ്മതലങ്ങളിലൂടെ പരിണാമം പ്രാപിച്ച് സ്ഥൂലലോകമായി പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ചര്‍ച്ച അതിഗഹനമായ ശാസ്ത്രവും യുക്തിസഹജമായ തത്ത്വചിന്തയുമാണ്. പ്രസ്തുത വര്‍ണ്ണനകളില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സംജ്ഞപോലും ലോകപഠനത്തിന് പ്രയോജനപ്പെടാത്തതോ ജീവാത്മസങ്കല്പത്തെ സാധൂകരിക്കാത്തതോ അല്ല. രാമായണത്തിലെ ഏഴു ലോകങ്ങള്‍ കര്‍മ്മത്തിന്റെ വിവിധഘട്ടങ്ങളോടുകൂടിയ ജീവസംസ്‌കാരത്തെയാണ് കാണിക്കുന്നത്. മനുഷ്യനെയും ദേവനെയും കുറിക്കുന്ന അന്തരങ്ങള്‍ പോലും ഒരു സമദര്‍ശിയുടെ ഭാവനയില്‍ പ്രപഞ്ചഘടനയുടെ ചര്‍ച്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. സംജ്ഞാഭേദങ്ങളോടു കൂടിയ ഈ കല്പനാവൈഭവം അതീവസമര്‍ത്ഥവും സുന്ദരവുമായ രീതിയില്‍ കാവ്യഭാവന കാഴ്ചവെച്ചുകൊണ്ടാണ് പ്രപഞ്ചശാസ്ത്രമായും ആത്മപഠനമായും നിലകൊള്ളുന്നത്. ആത്മപഠനത്തിലൂടെ തന്റെ നിലയും പ്രപഞ്ചത്തിന്റെ നിലയും വ്യക്തമാക്കുന്ന കാലപരിഗണന അത്യത്ഭുതകരവും ഭാവനാസമ്പുഷ്ടവും പദലളിതലുളിതവുമായ ആര്‍ഷഭാവനയുടെ കമനീയപഞ്ജരമത്രേ. ദ്വ്യണുകം, ത്ര്യണുകം എന്നിങ്ങനെയുള്ള മാത്രകളില്‍ തുടങ്ങി സംവത്സരങ്ങളും താണ്ടി ദേവവര്‍ഷങ്ങളിലെത്തി യുഗങ്ങളും മന്വന്തരങ്ങളും കടന്ന് ഒരു വൃദ്ധികല്പത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യവര്‍ഷങ്ങള്‍ കണക്കിലെടുത്ത് അതിനെ ഒരു പുരുഷായുസ്സുകൊണ്ടു ഭാഗിച്ചാല്‍ കിട്ടുന്ന സമയം മനുഷ്യജീവിതം എത്ര ആവര്‍ത്തിച്ചുവെന്നുള്ളതിനെ കാണിക്കുന്നു. ഇങ്ങനെ പുറകോട്ടും മുമ്പോട്ടും ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആവര്‍ത്തനവിവര്‍ത്തങ്ങള്‍ എത്രകണ്ട് സംഭവിച്ചുവെന്നത് ശാസ്ത്രത്തിന് ചിന്താധാര പകരുന്നു. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്, മനു, ദേവന്മാര്‍ തുടങ്ങിയ സങ്കല്പങ്ങളെല്ലാം പ്രപഞ്ചഘടനയിലെ ആവര്‍ത്തനങ്ങളെ കുറിക്കുന്ന വിവിധ ഘട്ടങ്ങളാണെന്നു മനസ്സിലാക്കുവാന്‍ കഴിയും. അങ്ങനെ ഭാരതത്തിലെ കാലപരിഗണന സൃഷ്ടിയുടെ തുടക്കം മുതലുള്ള സൂക്ഷ്മചലനങ്ങളെ രേഖപ്പെടുത്തിയും കണക്കുകൂട്ടിയുമുള്ള ഒരു പരിണാമസിദ്ധാന്തത്തിന് രൂപം കൊടുക്കുന്നു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies