മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ 6,741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 4500 പേര്‍ ഇന്നലെ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,49,007 ആയി. ആകെ മരണം 10,695.
മുംബൈയില്‍ മാത്രം ഇന്നലെ 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്.













