ശബരിമല: കര്‍ക്കടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും.
ഓഗസ്റ്റ് 9ന് നിറപുത്തരി ചടങ്ങ് നടക്കും. ഇതിനുള്ള മുഹൂര്‍ത്തം കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. 9ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നെല്‍ക്കതിര്‍ പൂജിച്ച് ആദ്യം ശ്രീകോവിലില്‍ കെട്ടും. പിന്നെ പ്രസാദമായി നല്‍കും.
നിറപുത്തരിക്കായി ഓഗസ്റ്റ് 8ന് വൈകിട്ട് 5ന് ക്ഷേത്ര നട തുറക്കും. 9ന് രാത്രി 7.30ന് നട അടയ്ക്കും.
Discussion about this post