ആലുവ: എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന മഹോത്സവം 18നാണ് സമാപിക്കുന്നത്. നാളെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പുരുഷന്‍ ആമ്പല്ലൂര്‍, മേല്‍ശാന്തി ശ്രീജിത്ത് മോഹന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറുന്നത്. നാളെ രാവിലെ എട്ടിന് നാരായണീയപാരായണം, വൈകിട്ട് 4.30ന് കൊടി, കൊടിക്കയര്‍, ദേവിക്ക് സ്വര്‍ണ്ണ കിരീടം സമര്‍പ്പണം എന്നിവ നടക്കും. ശാഖാങ്കണത്തില്‍ നിന്നും താളമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 16ന് വൈകിട്ട് 6.30ന് ഗണപതിക്ക് അപ്പംമൂടല്‍, തുടര്‍ന്ന് ദീപാരാധനക്ക് ശേഷം തിരിപിടുത്തം, 17ന് രാത്രി ഒമ്പതിന് പുത്തന്‍ചിറ കെ.ടി. വിനോദ് നയിക്കുന്ന കളമെഴുത്തും പാട്ടും, 18ന് രാവിലെ ഏഴിന് നാദശ്രീ സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ സംഗീതാര്‍ച്ചന, വൈകിട്ട് അഞ്ചിന് ക്ഷേത്രത്തില്‍ പകല്‍പ്പൂരം, രാത്രി എട്ടിന് ക്ഷേത്രത്തില്‍ താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും.
Discussion about this post