ആലുവ: ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സര്‍വ്വമത സമ്മേളനത്തില്‍ 98 -ാമത് ആഘോഷവും ശിവരാത്രി നാളില്‍ അദ്വൈതാശ്രമത്തില്‍ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.
എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എംഎന്‍. സോമന്‍ വിശിഷ്ടാതിഥിയായിരിക്കും. ഫാ. ടി. സാമുവല്‍ നെറ്റിയാടന്‍, ശിഹാബുദീന്‍ ഫൈസി, പണ്ഡിറ്റ് പ്രകാശ് ഭായ്, സ്വാമി നിഗമാനന്ദപുരി, അന്‍വര്‍ സാദത്ത് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കൗണ്‍സിലര്‍ കെ. ജയകുമാര്‍, സുരേഷ് കുമാര്‍ മധുസുദനന്‍ (കേരളീയസമാജം മുംബൈ) ഗുരുധര്‍മ്മപ്രചാരണ സഭ കേന്ദ്രസമിതി അംഗം പി.എസ്. സിനീഷ് എന്നിവര്‍ സംസാരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ഭക്തജനസമിതി ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്‍ നന്ദിയും പറയും.
Discussion about this post