ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന് സ്പുട്നിക് 5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ചു. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. മേയ് ആദ്യം മുതല്‍ വാക്സിന് രാജ്യത്ത് വിതരണം ചെയ്യും.
സ്പുട്നിക്കിന് അനുമതി നല്കാന് വിദഗ്ധ സമിതി ഇന്നലെ ശിപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ഡിജിസിഎ അനുമതി നല്‍കിയത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. ഓക്സ്ഫഡ്-അസ്ട്രസെനക വികസിപ്പിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നീ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.
ഇതോടെ സ്പുട്നിക്കിന് അംഗീകാരം നല്കുന്ന അറുപതാമത്തെ രാജ്യമായി ഇന്ത്യ.
Discussion about this post