Friday, March 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്മാറാതെ സംഘര്‍ഷത്തിന് അയവുവരില്ലെന്ന് ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

by Punnyabhumi Desk
May 29, 2021, 08:55 pm IST
in ദേശീയം

ലഡാക്ക്: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറാതെ സംഘര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. കരസേനാ മേധാവി ജനറല്‍ എം.എം നരവനെയാണ് നയം വ്യക്തമാക്കിയത്.

സംഭവിക്കാനിടയുളള എല്ലാ പ്രശ്നങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് നരവനെ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ പ്രദേശങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച് ഉറച്ചതും സംശയമില്ലാത്തതുമായ നിലപാടാണ് ഇന്ത്യയ്ക്ക്. ‘അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായാല്‍ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്.’ ജനറല്‍ നരവനെ പറഞ്ഞു.

‘യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്നവും നേരിടാന്‍ ഇന്ത്യ തയ്യാറാണ്.’ നരവനെ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്ന് പോരുന്നുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ കൈയേറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തര്‍ക്കസ്ഥലത്ത് കരാറുകള്‍ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുന്‍പ് ഗാല്‍വാന്‍ വാലിയില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് നരവനെ പറഞ്ഞു. ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കുകയും വലിയ സംഘട്ടനം തന്നെ ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ശക്തമായ ആയുധങ്ങളും ടാങ്കുകളും ഇന്ത്യ ഇവിടെ വിന്യസിച്ചു.

എന്നാല്‍ പാങ്കോംഗ് തടാകത്തിലെ പ്രശ്നത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം ചൈന പ്രകോപനമൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് നരവനെ പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ സംഘര്‍ഷ സാദ്ധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 50,000 മുതല്‍ 60,000 വരെ സൈനികരെയാണ് ഇരു രാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്നത്. അടുത്ത ഘട്ടം സൈനിക ചര്‍ച്ച ഉടന്‍ നടക്കും. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന ചൈനീസ് ഭാഗങ്ങളില്‍ ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയും ഇവിടെ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നുണ്ട്.

സംഘര്‍ഷത്തിന് ഒന്‍പത് മാസത്തിന് ശേഷമാണ് ഇരുവിഭാഗവും സൈനികരെ പിന്‍വലിക്കാന്‍ ആരംഭിച്ചത്. ഇതുവരെ ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച പതിനൊന്ന് റൗണ്ടുകള്‍ പിന്നിട്ടു.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies