തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നാളെ മുതല്‍ പുനരാരംഭിക്കുന്നു. രാവിലെ 3.45 മുതല്‍ 4.15 വരെയും 5.15 മുതല്‍ 6.15 വരെയും 8.30 മുതല്‍ 10 വരെയും 10.30 മുതല്‍ 11.15 വരെയും ദര്‍ശനം നടത്താവുന്നതാണ്. വൈകുന്നേരം 5.00 മുതല്‍ 6.15 വരെയും 6:50 മുതല്‍ 7:20 വരെയും ദര്‍ശനം ക്രമീകരിച്ചിരിക്കുന്നു. ഒരേസമയം 15 പേരെ കടത്തിവിടും. ഓരോ 10 മിനിറ്റിലും ഓരോ നടകളില്‍കൂടി 3 പേര്‍ വീതമായിരിക്കും ദര്‍ശനം അനുവദിക്കുന്നത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post