ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. പുര്ുഷന്മാരുടെ ജാവലിയന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഭാരതത്തിനു സ്വര്‍ണ്ണം സമ്മാനിച്ചത്. ആദ്യ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റര്‍ ദൂരത്തോടെ വെങ്കലവും നേടി. ഒളിംപിക്‌സ് ചരിത്രത്തില്‍ വ്യക്തിഗന ഇനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്. അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണവും.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശി 23കാരനായ നീരജ് ചോപ്രയ്ക്ക് ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. കൂടാതെ, ഗ്രേഡ്-1 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കും. നീരജിന് എക്‌സ്യുവി 700 കാര്‍ സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു.
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്.
Discussion about this post