തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 10ന് അഗ്രശാല ഗണപതികോവിലില്‍ ചിറപ്പും വിശേഷാല്‍ അലങ്കാരവും പൂജകളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഭക്തര്‍ക്ക് വഴിപാടായി ഗണപതിഹോമവും മോദകനിവേദ്യസമര്‍പ്പണവും നടത്താവുന്നതാണ്. വഴിപാട് ബുക്കുചെയ്യുവാനുള്ള സൗകര്യം എല്ലാനടകളിലെ കൗണ്ടറുകളില്‍ ലഭ്യമാണ്.
Discussion about this post