Tuesday, September 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കലാപം: പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ലണ്ടനില്‍ തിരിച്ചെത്തി

by Punnyabhumi Desk
Aug 9, 2011, 01:15 pm IST
in രാഷ്ട്രാന്തരീയം
ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവധിക്കാലം ആഘോഷിക്കുന്നത് വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരിച്ചെത്തി. കലാപം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കാമറൂണ്‍ അടിയന്തരമായി ലണ്ടനിലെത്തിയത്. കുടുംബത്തോടൊപ്പം ഇറ്റലിയില്‍ ആയിരുന്നു അദ്ദേഹം. ലണ്ടനില്‍ എത്തിയശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സെക്രട്ടറി തെരേസ മേയും ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശത്തുനിന്ന് അടിയന്തരമായി ലണ്ടനില്‍ എത്തിയിരുന്നു.

ബ്രിട്ടനിലെ ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചു നടന്ന അക്രമമെന്ന നിലയിലാണ് ടോട്ടന്‍ഹാമില്‍ തുടങ്ങിയ കലാപത്തെ ആദ്യം നേരിട്ടത്. തൊഴിലില്ലായ്മയും വംശീയപ്രശ്‌നവും നിലനില്‍ക്കുന്ന ഇവിടെ പോലീസ് അറസ്റ്റുചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 29 കാരന്‍ കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

അതിനിടെ ഇവിടത്തെ പിന്നാക്കമേഖലകളില്‍ ഏറ്റുമുട്ടലും കൊള്ളയും തീവെപ്പും വ്യാപകമായി. എന്‍ഫീല്‍ഡ്, ബ്രിക്‌സ്ടണ്‍, ഡാല്‍സ്ടണ്‍, ഇസിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പോലീസ് 170 പേരെ അറസ്റ്റുചെയ്തു. പോലീസിനെതിരെ ആക്രമണം രൂക്ഷമായതോടെ ഇതുവരെ 35 പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങിയതോടെ പോലീസ് കൂടുതല്‍ സേനയെ രംഗത്തിറക്കി. സംഘം ചേര്‍ന്ന് സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പലയിടത്തും ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതിനാല്‍ കൊള്ള തടയാനായില്ല.

സ്ഥലവാസികള്‍ സര്‍ക്കാറിന്റെ സാമ്പത്തിക നടപടികളെ കുറ്റപ്പെടുത്തുമ്പോള്‍ അവസരം നോക്കിയുള്ള കൊള്ളയെന്നാണ് ബ്രിട്ടനിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക് ക്ലഗ് കലാപത്തെ വിശേഷിപ്പിച്ചത്. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് അവധിക്കാലം ആഘോഷിക്കാന്‍ പോയ ഹോം സെക്രട്ടറി തെരേസ മേ ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു. ബ്രിട്ടനിലെ അത്യാര്‍ത്തി മൂത്ത ഒരുകൂട്ടം അക്രമികളാണ് പ്രശ്‌നത്തിനു പിന്നിലെന്ന് ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ കിറ്റ് മാര്‍തൗസ് പറഞ്ഞു. ട്വിറ്റര്‍വഴി ഒത്തുകൂടി ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന് ഒരു പാര്‍ലമെന്റംഗം പറഞ്ഞു. 1980 കളിലെ വംശീയ കലാപങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ കലാപമെന്നാണ് റിപ്പോര്‍ട്ട്.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies