ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് മികച്ച അവസരമാണ് നല്‍കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒട്ടേറെ അവസരമുണ്ട്. രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കണം. കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ രാജ്യം കൈവരിച്ച നേട്ടം ലോകത്തിന് കരുത്ത് പകര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.













