ന്യൂഡല്‍ഹി: ആദായ നികുതിയില്‍ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി. വെര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി.
ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഐടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ്‍ സമര്‍പ്പിക്കാനാവും.













